01:45am 11 November 2026
NEWS
‌‌‌‌‌‌ഭൂമിയെ ലക്ഷ്യമാക്കി അന്യ​ഗ്രഹ ജീവികളുടെ പേടകം വരുന്നെന്ന് ​ഗവേഷകർ
29/08/2025  03:08 PM IST
nila
‌‌‌‌‌‌ഭൂമിയെ ലക്ഷ്യമാക്കി അന്യ​ഗ്രഹ ജീവികളുടെ പേടകം വരുന്നെന്ന് ​ഗവേഷകർ

ഭൂമിയെ ലക്ഷ്യമാക്കി അന്യ​ഗ്രഹ ജീവികളുടെ പേടകം വരുന്നു എന്ന് ​ഗവേഷകർ. ഹാർവാർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞരാണ് ഭൂമിയെ ലക്ഷ്യമാക്കി അതിവേ​ഗം സഞ്ചരിക്കുന്ന ബഹിരാകാശ വസ്തു ഒരു അന്യ​ഗ്രഹ പേടകമാകാം എന്ന് അനുമാനിക്കുന്നത്. ഭൂമിയെ കുറിച്ച് പഠിക്കാൻ അന്യ​ഗ്ര​ഹ ജീവികൾ അയച്ച പേടകമാകാം എന്നാണ് ​ഗവേഷകർ ഇതിനെ പറ്റി പറയുന്നത്. 31/അറ്റ്‌ലസ്‌ എന്നാണ് നിലവിൽ ഈ അജ്ഞാത വസ്തുവിന് ​ഗവേഷകർ നൽകിയിരിക്കുന്ന പേര്. 

20 കിലോമീറ്റർ വീതിയുള്ള വസ്തുവാണ് 31/അറ്റ്‌ലസ്‌. 2025 ഡിസംബർ 19 ന് ഭൂമിയു‌ടെ ഏകദേശം 2.7 കോടി കിലോമീറ്റർ അകലത്തിൽ ഇതെത്തും എന്നാണ് കണക്കാക്കുന്നത്. അതിവേഗമാണ് ഈ വസ്തു സൗരയൂഥത്തിലൂടെ സഞ്ചരിക്കുന്നത്.

ഹാർവാർഡ് സർവകലാശാലയിലെ ജ്യോതിശാസ്ത്രജ്ഞനായ അവി ലേയേബിന്റെ നേതൃത്വത്തിൽ പ്രസിദ്ധീകരിച്ച പ്രബന്ധത്തിലാണ് 31/ അറ്റ്‌ലസിനെ കുറിച്ചുള്ള ആരെയും അമ്പരപ്പിക്കുന്ന സിദ്ധാന്തങ്ങൾ മുന്നോട്ടുവെക്കുന്നത്. ഈ വസ്തുവിന്റെ വലിപ്പത്തിലും സഞ്ചാരഗതിയിലും മറ്റും അസ്വാഭാവികതകളുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ നിരീക്ഷണം. ഭൂമിയെ നിരീക്ഷിക്കാനോ മാപ്പിങ് ചെയ്യാനോ ഉള്ള ദൗത്യമായിരിക്കാമെന്നും അവർ സംശയിക്കുന്നു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img